‘ജനകീയം' ഒന്നാംഘട്ടം പൂർത്തിയായി

പി പി ചിത്തരഞ്ജൻ എംഎൽഎയുടെ ജനകീയം പരിപാടിയിൽനിന്ന്


ആലപ്പുഴ  ജനകീയ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ജനകീയം' പരാതി പരിഹാര പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി.  മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, ആര്യാട്  പഞ്ചായത്തുകളിലും  ആലപ്പുഴ നഗരസഭയിലെ 25 വാർഡുകളിലുമാണ് ശനിയാഴ്‌ച പരാതി കേട്ടത്‌.  വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതും ആനുകൂല്യങ്ങൾ ലഭിക്കേണ്ടതുമായ  പരാതികളാണ്‌ പരിഗണിച്ചത്‌.ആലപ്പുഴ സിഡിഎസ് ഓഫീസിൽ നഗരസഭാധ്യക്ഷ സൗമ്യരാജ്, വിവിധ സ്‌റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. സെപ്തംബർ 29ന് മാരാരിക്കുളം വടക്ക് പഞ്ചായത്തിലും തടർന്ന് മൂന്നു ദിവസങ്ങളിലായി മറ്റ് പഞ്ചായത്തുകളിലും പരിപാടി നടത്തിയിരുന്നു. മാസത്തിൽ ഒരു ദിവസം ഓരോ പഞ്ചായത്തിലുമെത്തി പരാതികൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ജനകീയം നടപ്പാക്കുന്നത്‌. Read on deshabhimani.com

Related News