ഉഷയുടെയും തങ്കച്ചിയുടെയും ലൈഫാണ്‌ ഉയരുന്നത്‌



മണ്ണഞ്ചേരി സഹോദരിമാർക്കായി സിപിഐ എം പണിയുന്ന വീടിന്റെ നിർമാണപ്രവൃത്തി അവസാനഘട്ടത്തിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 15–--ാം വാർഡിൽ തെക്കേവെളി ഉഷ, സഹോദരി തങ്കച്ചി എന്നിവർക്കാണ് അമ്പനാകുളങ്ങര ലോക്കൽ കമ്മിറ്റി വീട്‌  നിർമിക്കുന്നത്. ഭൂരേഖകൾ ഇല്ലാത്ത സഹോദരിമാർ ചെറിയ ഷെഡ്ഡിലാണ് തല ചായ്‌ക്കുന്നത്. ഉഷ ക്യാൻസർബാധിതയാണ്. മറ്റ്‌ വരുമാനമൊന്നുമില്ലാത ദുരിതാവസ്ഥയിൽ കഴിയുന്ന സാഹചര്യത്തിലാണ് സിപിഐ എം ഇവർക്ക് കൈത്താങ്ങായത്. രണ്ടുമുറി, പൂമുഖം, അടുക്കള, ശുചിമുറി സൗകര്യങ്ങളോടെയാണ് വീട്‌ നിർമിച്ചത്. ടൈൽസ് വിരിക്കലും പെയിന്റിങ്ങും മാത്രമാണ് അവശേഷിക്കുന്നത്. ഈ പ്രദേശം കണ്ടെയ്ൻമെന്റ് സോണിലായതിനാൽ പണി മുടങ്ങി. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ വീട് കൈമാറാനാകുമെന്ന് ലോക്കൽ സെക്രട്ടറി പി രഘുനാഥ് പറഞ്ഞു.  വീടുപണി  ഉപേക്ഷിച്ചതായി നേരത്തെ മനോരമ വാർത്ത നൽകിയിരുന്നു. കോവിഡ് നിയന്ത്രണംമൂലം കാലതാമസം നേരിട്ടപ്പോഴായിരുന്നു വ്യാജവാർത്ത. സാധനങ്ങൾ ലഭ്യമാക്കി വീടുപണി തുടങ്ങാനിരിക്കെ  ലോക്ക്ഡൗണുമായി. ഈ വസ്‌തുത മറച്ചുവച്ചായിരുന്നു നുണപ്രചാരണം. Read on deshabhimani.com

Related News