കനത്ത മഴ കാറ്റ്‌

മഴയെത്തുടർന്ന് മുല്ലയ‍്ക്കൽ ക്ഷേത്രത്തിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട്


ആലപ്പുഴ ജില്ലയിൽ കനത്ത മഴയും ശക്തമായ കാറ്റും. വ്യാഴാഴ്‌ച പുലർച്ചെ രണ്ടോടെയാണ്‌ കാറ്റും മഴയും തുടങ്ങിയത്‌. നാലിന്‌ വീണ്ടുംപെയ്‌തു. രാവിലെ അൽപ്പസമയം വിട്ടുനിന്നെങ്കിലും 10 ഓടെ മഴ തിരികെയെത്തി.  കാലവർഷം തുടങ്ങിയശേഷം  മികച്ച മഴ ലഭിച്ച ദിവസങ്ങളിലൊന്നാണ്‌ വ്യാഴം. 24 മണിക്കൂറിനുള്ളിൽ 37.73 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌. അഞ്ചിന്‌ പെയ്‌ത 58.52 എംഎമ്മാണ്‌ സീസണിലെ റെക്കോഡ്‌.  വ്യാഴാഴ്‌ച ഏറ്റവുമധികം പെയ്‌തത്‌ കായംകുളത്താണ്‌ – -42.4. മാവേലിക്കര –- 36.6, മങ്കൊമ്പ്‌ –- 18.6, കാർത്തികപ്പള്ളി –- 16.8, ചേർത്തല –- 14 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ മഴ.   ജൂൺ ഒന്നുമുതൽ സെപ്തംബർ 15 വരെ 1281.4 എംഎം മഴ ലഭിച്ചു. യഥാർഥത്തിൽ കിട്ടേണ്ടതിന്റെ 18 ശതമാനം കുറവാണ്‌. Read on deshabhimani.com

Related News