ഔഷധസസ്യ തോട്ടങ്ങൾ ഒരുക്കി

കരുമാടി ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ ഔഷധത്തോട്ടം അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കവിത ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ  ഹരിതകേരളം മിഷനും നാഷണൽ ആയുഷ് മിഷനും ചേർന്ന് ജില്ലയിൽ ഏഴ്‌ ഔഷധസസ്യ തോട്ടം ഒരുക്കി.  മൂന്ന്‌ വീതം ആയുർവേദ ഹോമിയോ ഡിസ്‌പെൻസറികളിലും ഒരു സിദ്ധ ഡിസ്‌പെൻസറിയിലും ഔഷധസസ്യ തോട്ടം തുറന്നു. ഡിസ്‌പെൻസറികൾ ഹെൽത്ത് ആൻഡ്‌ വെൽനസ് സെന്ററുകളായി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഏഴ് പഞ്ചായത്തുകളിലെ ഡിസ്‌പെൻസറികളിൽ പച്ചത്തുരുത്തുകൾക്ക് തുടക്കംകുറിച്ചത്.  ഔഷധസസ്യത്തോട്ടങ്ങൾ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത (മാരാരിക്കുളം തെക്ക്), ടി വി അജിത്കുമാർ (മണ്ണഞ്ചേരി), കെ കവിത (അമ്പലപ്പുഴ തെക്ക്), എബി മാത്യു (ചെറുതന), അജയകുമാർ (തകഴി), കെ ദീപ (ഭരണിക്കാവ്), ബി വിനോദ്കുമാർ (പാലമേൽ) എന്നിവർ ഉദ്ഘാടനംചെയ്‌തു. - Read on deshabhimani.com

Related News