അഭയകേന്ദ്രമായി ഇനി പലായനമില്ല



ആലപ്പുഴ പ്രകൃതി ക്ഷോഭത്തിൽപ്പെടുന്നവർക്കായി മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നിർമിച്ച സ്ഥിരം ദുരിതാശ്വാസ അഭയകേന്ദ്രം തുറന്നു. പഞ്ചായത്ത് പ്രസിസന്റ്  ഡി പ്രിയേഷ് കുമാർ ചെയർമാനായുള്ള സമിതി കെട്ടിടത്തിന്റെ പരിപാലന ചുമതല ഏറ്റെടുത്തു. പ്രകൃതി ദുരന്തങ്ങൾക്ക്‌ ഇരയാകുന്നവർക്ക്‌‌ താമസിക്കുന്നതിനുള്ള  സ്ഥിരം സംവിധാനമാണ് മാരാരിക്കുളത്തെ ജനക്ഷേമം കോളനിയിൽ സജ്ജമാക്കിയത്.  മൂന്നു നിലകളുള്ള കേന്ദ്രത്തിൽ സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം താമസസൗകര്യങ്ങളുണ്ട്‌. ശുചിമുറികൾ, പൊതുഅടുക്കള, കുട്ടികൾക്കുള്ള സൗകര്യവുമുണ്ട്‌. ആയിരം പേർക്ക് താമസിക്കാം. സർക്കാർ ഇതര ആവശ്യങ്ങൾക്കായും  കെട്ടിടം ഉപയോഗിക്കും.   കുടുംബശ്രീയാണ്‌ കെയർ ടേക്കർ.  കലക്‌ടറുടെ നിയന്ത്രണത്തിലായിരിക്കും  പ്രവർത്തനം. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടർ ആശാ സി എബ്രഹാം മാരാരിക്കുളം വടക്ക് വില്ലേജ് ഓഫീസർ അനൂജിന്‌ താക്കോൽ കൈമാറിയത്.  വാർഡ് അംഗം രമണൻ, എൻസിആർഎംപി സ്‌റ്റേറ്റ് മൊബുലൈസർ സിറിയക് കെ ജി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ശാരി, ചേർത്തല താലൂക്ക് തഹസിൽദാർ ഉഷ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News