കതിര്‍മണ്ഡപത്തിലെ കാരുണ്യഹസ്‌തം



മാവേലിക്കര ജീവകാരുണ്യ പ്രവർത്തനത്തിന് കതിർമണ്ഡപം വേദിയാക്കി വധൂവരൻമാർ. ചെട്ടികുളങ്ങര മേനാമ്പള്ളി ശരത് ഭവനത്തിൽ പരേതനായ രാധാകൃഷ്‌ണന്റെയും എൽ ശോഭനയുടെയും മകൻ ശരത്തും കൊയ്‌പള്ളി കാരാൺമ വീണ ഭവനത്തിൽ ഗോപാലകൃഷ്‌ണന്റെയും വത്സലയുടെയും മകൾ വീണയുമാണ് വിവാഹദിനത്തിൽ കാരുണ്യത്തിന്റെ കരങ്ങളായത്. ഞായർ രാവിലെ ചെട്ടികുളങ്ങര ദിവ്യ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.  പ്രണയിച്ച് വിവാഹം കഴിച്ച ഇവർ വിവാഹചെലവ് ചുരുക്കി സ്വരൂപിച്ച തുക, അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് മരുന്ന്‌ വാങ്ങാൻ നൽകുകയായിരുന്നു. താലികെട്ടിന് ശേഷം കതിർമണ്ഡപത്തിൽ തന്നെ തുക കൈമാറി.  ആലപ്പുഴ സഹകരണ സ്‌പിന്നിങ് മിൽ ചെയർമാൻ എ മഹേന്ദ്രനും ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പും ചേർന്ന് ഏറ്റുവാങ്ങി. സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ സെക്രട്ടറി ജി അജിത്ത്, ലോക്കൽ കമ്മിറ്റിയംഗം പി പത്മകുമാരി, വികാസ്, അഭയം ചെട്ടികുളങ്ങര കിഴക്ക് മേഖലാ കൺവീനർ എം ആർ പ്രദീപ്, ബിനു, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് മണികണ്ഠൻ എന്നിവർ പങ്കെടുത്തു. സിപിഐ എം മേനാമ്പള്ളി ബി ബ്രാഞ്ചംഗമാണ്‌ ശരത്‌. Read on deshabhimani.com

Related News