വാക്‌സിനെടുത്തില്ലേൽ പണിപാളും..



  ആലപ്പുഴ അടിസ്ഥാനമില്ലാത്ത കാരണങ്ങൾ ഉന്നയിച്ച്‌ ചിലർ വാക്‌സിനെടുക്കാൻ തയ്യാറാകുന്നില്ലെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പേടി, തിരിച്ചറിയൽ രേഖകൾ കൈയിലില്ല, ചില മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്നു, അലർജി പ്രശ്‌നങ്ങൾ, പുറത്തൊന്നും പോകാതെ വീട്ടിൽത്തന്നെ കഴിയുമ്പോൾ കോവിഡ് വരാനിടയില്ലെന്ന ചിന്ത തുടങ്ങിയ പല കാരണങ്ങളാൽ വാക്‌സിനെടുക്കാത്തവരുണ്ട്. ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളിൽ 90% പേരും വാക്‌സിനെടുക്കാത്തവരാണ്. ഇവരിലാണ് രോഗം സങ്കീർണമാകുന്നതും  മരണമുണ്ടാകുന്നതും.  മരുന്ന്‌  കഴിക്കുന്നത് വാക്‌സിനെടുക്കുന്നതിന് തടസ്സമല്ല. അലർജിയുടെ ഗൗരവത്തിനനുസരിച്ച്  ഡോക്‌ടറുടെ നിർദേശാനുസരണം വാക്‌സിനെടുക്കാം. ഗർഭിണികൾക്ക്‌ ഗർഭധാരണത്തിനും പ്രസവത്തിനുമിടയിൽ ഏത് സമയത്തും വാക്‌സിൻ എടുക്കാമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. Read on deshabhimani.com

Related News