സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട



ആലപ്പുഴ ‌ജില്ലയിൽ ബുധനാഴ്‌ച 20 പേർക്കുകൂടി പുതുതായി കോവിഡ്‌ സ്ഥിരീകരിച്ചു.  തുടർച്ചയായ രണ്ടാം ദിവസവും രോ​ഗികളുടെ എണ്ണം കുറഞ്ഞെങ്കിലും വ്യാപനഭീതി അതേപടി നിലനിൽക്കുകയാണ്‌. ജില്ലയിൽ ആകെ രോഗികളുടെ എണ്ണം 818 ആയി ഉയർന്നു.  ജൂലൈ ആദ്യപകുതിയിൽ മാത്രം 518 പേർക്കാണ്‌ കോവിഡ്‌ ബാധിച്ചത്‌. കഴിഞ്ഞ അഞ്ച് ദിവസത്തിൽ 317 പേർക്കാണ്‌ രോഗം. സമ്പർക്കത്തിലൂടെ രോഗമുണ്ടാകുന്നതാണ്‌ വെല്ലുവിളി. ബുധനാഴ്‌ചമാത്രം ആറ്‌ പേർക്കാണ്‌  സമ്പർക്കത്തിലൂടെ രോഗം. 51, 35, 3, 15 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസത്തെ സമ്പർക്ക രോ​ഗികളുടെ എണ്ണം. ഇതുവരെ ആകെ 114 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു.  ബുധനാഴ്‌ച രോ​ഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്തുനിന്ന്‌ എത്തിയവരാണ്.  മസ്‌കത്തിൽനിന്നെത്തിയ തെക്കേക്കര, ഹരിപ്പാട്, മണ്ണഞ്ചേരി സ്വദേശികൾ, യുഎഇയിൽനിന്നെത്തിയ എടത്വ സ്വദേശി, കുവൈത്തിൽനിന്നെത്തിയ ആലപ്പുഴ സ്വദേശിനി, ഖത്തർ, റാസൽഖൈമ, ഷാർജ, ദുബായ് എന്നിവിടങ്ങളിൽനിന്നെത്തിയ പുന്നപ്ര സ്വദേശികൾ (3), ഖത്തറിൽനിന്നെത്തിയ ചെറുതന സ്വദേശി എന്നിവരാണ്‌ വിദേശത്തുനിന്നെത്തിയത്‌.  വിശാഖപട്ടണത്തുനിന്നെത്തിയ തഴക്കര സ്വദേശി, ബെംഗളൂരുവിൽനിന്നെത്തിയ മുതുകുളം സ്വദേശി, ഡൽഹിയിൽനിന്നെത്തിയ തെക്കേക്കര സ്വദേശിനി, മുംബൈയിൽനിന്നെത്തിയ പുന്നപ്ര സ്വദേശിനി എന്നിവരാണ്‌  മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയത്‌. ബുധനാഴ്‌ച രോ​ഗമുക്തരില്ല. 543 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.  സമ്പർക്കത്തിലൂടെ കുമാരപുരം മാർക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യക്കച്ചവടം നടത്തുന്ന തൃക്കുന്നപ്പുഴ സ്വദേശി.  ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട്‌ ജോലിചെയ്‌തിരുന്ന രോഗം സ്ഥിരീകരിച്ച  മത്സ്യത്തൊഴിലാളിയുടെ സമ്പർക്കപ്പട്ടികയിലുള്ള പട്ടണക്കാട് സ്വദേശിനി  ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന അരൂക്കുറ്റി സ്വദേശി തിരുവനന്തപുരത്തെ തീവ്രബാധിത മേഖലയിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന ആറാട്ടുപുഴ സ്വദേശി ചികിത്സയിലുള്ള കായംകുളം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള ത‌ൃക്കുന്നപ്പുഴ സ്വദേശി ചികിത്സയിലുള്ള എരമല്ലൂർ സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള എരമല്ലൂർ സ്വദേശി.     നിരീക്ഷണത്തിൽ 6390 ആകെ 6390 പേർ നിരീക്ഷണത്തിലുണ്ട്. 416 പേർക്ക് ബുധനാഴ്‌ച ക്വാറന്റൈൻ നിർദേശിച്ചു. 430 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 9116 പേരെത്തി.  147 പേർ ബുധനാഴ്‌ചയെത്തി. അയൽ സംസ്ഥാനങ്ങളിൽനിന്ന് 274 പേരും. ആകെ 19,115 പേർ. 28 പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി.  21 പേരെ ഒഴിവാക്കി. 575 പേരാണ് നിലവിൽ ആശുപത്രി നിരീക്ഷണത്തിൽ. 249 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. Read on deshabhimani.com

Related News