പ്രത്യേക വികസന നയം വേണം: കെപിഎംഎസ്‌

കെപിഎംഎസ് സംസ്ഥാന സമ്മേളനം ജനറല്‍ സെക്രട്ടറി പി എം വിനോദ് ഉദ്ഘാടനംചെയ്യുന്നു


ചേർത്തല പട്ടികജാതി–-വർഗ വിഭാഗങ്ങൾക്ക്‌ പ്രത്യേക വികസന നയം പ്രഖ്യാപിക്കണമെന്നും നിയമനങ്ങളിലെ സംവരണം സാർവത്രികമാക്കണമെന്നും കെപിഎംഎസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ചേർത്തല എൻഎസ്‌എസ് യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനവും സുവർണജൂബിലി ആഘോഷവും സംസ്ഥാന ജനറൽ സെക്രട്ടറി പി എം വിനോദ് ഉദ്ഘാടനംചെയ്‌തു.  വർക്കിങ് പ്രസിഡന്റ് സി ഒ രാജൻ അധ്യക്ഷനായി. ടി കെ പുരുഷൻ, എസ് ചന്ദ്രൻ, കെ കെ പുരുഷോത്തമൻ, അജിത പ്രദീപ്, ആലങ്കോട് സുരേന്ദ്രൻ, സി രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ പുരുഷോത്തമൻ (പ്രസിഡന്റ്‌), പി എം വിനോദ്‌ (ജനറൽ സെക്രട്ടറി), കെ വിദ്യാധരൻ (ട്രഷറർ). Read on deshabhimani.com

Related News