വിളങ്ങും അന്ധകാരനഴിയിലെ വിളക്കുമാടം

അന്ധകാരനഴിയിലെ ലൈറ്റ് ഹൗസ് കോമ്പൗണ്ട് നവീകരിക്കുന്നു


 തുറവൂർ  അന്ധകാരനഴിയിലെ മനക്കോടം ലൈറ്റ്ഹൗസ് വളപ്പിൽ നവീകരണം പുരോഗമിക്കുന്നു. വർഷകാലത്ത് ഇവിടെ വെള്ളക്കെട്ട് ഉണ്ടാകുന്നത് കെട്ടിടങ്ങൾക്കും ജീവനക്കാർക്കും ദുരിതമായിരുന്നു.  കെട്ടിടങ്ങളിൽ പലതും കേടായ നിലയിലായതിനാലാണ്  പൊളിച്ചുമാറ്റി, പൂഴി നിറച്ച് ലൈറ്റ്ഹൗസ് വളപ്പ് ഉയർത്താൻ തീരുമാനമായത്.   ജീവനക്കാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സും ഓഫീസ് കെട്ടിടവും നിർമിക്കും. സെൻട്രൽ പബ്ലിക് വർക്‌സ് ഡിപ്പാർട്ട്മെന്റാണ് നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം. കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ്‌ പദ്ധതിയുടെ ഭാഗമായ സാഗർമാലയിൽ എ എം ആരിഫ് എംപി ആവശ്യപ്പെട്ടതനുസരിച്ച് തുക അനുവദിച്ചിട്ടുണ്ട്.    തീരദേശത്ത്‌ വിനോദസഞ്ചാര വികസനംകൂടി  ഉൾപ്പെടുത്തിയാണ് പദ്ധതി. ആലപ്പുഴ, മനക്കോടം, വലിയഴീക്കൽ ലൈറ്റ്ഹൗസുകളിൽ വിനോദസഞ്ചാരത്തിനുതകുന്ന ചില പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ആലപ്പുഴയിൽ ഒരു മ്യൂസിയം നിർമിക്കാനും ലക്ഷ്യമിടുന്നു.   Read on deshabhimani.com

Related News