ദേശീയപാതയിൽ 5 വാഹനം ഒരേസമയം കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്



കായംകുളം ദേശീയപാതയിൽ കായംകുളം ഹൈവേ പാലസ് ജങ്‌ഷനിൽ അഞ്ച്‌ വാഹനങ്ങൾ ഒരേസമയം കൂട്ടിയിടിച്ച് നാല്‌ പേർക്ക് പരിക്ക്. എയ്സ് മിനിലോറി സമീപത്തെ പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ച ശേഷം  ഹൈവേയിലേക്ക് ഇറങ്ങുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയും ഇതിന് പിന്നിൽ ബൈക്കും രണ്ടു കാറുകളും പരസ്പരം ഇടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവർ കായംകുളം സ്വദേശി ചുടുകാട് ഗോപൻ, എയ്സ് മിനി ലോറിയിൽ ഉണ്ടായിരുന്ന കൊല്ലം പെരിനാട് സ്വദേശികളായ ജോണി, ജോസഫ്, ബൈക്ക് യാത്രികൻ കൊല്ലം തേവലക്കര സ്വദേശി സിറാജുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർ ചുടുകാട് ഗോപന്റെ പരിക്ക് ഗുരുതരമാണ്.  ബൈക്ക് യാത്രികൻ സിറാജുദ്ദീനെ കായംകുളം താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. Read on deshabhimani.com

Related News