വാടപ്പുറം ബാവ ആദരിക്കപ്പെടേണ്ട 
ചരിത്രനായകൻ : ജി സുധാകരൻ

തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ശതാബ്‌ദി സമ്മേളനം ജി സുധാകരൻ ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ സാമ്പത്തികരംഗത്തെ വർഗ സമരത്തിന്‌ മുൻകൈയെടുത്ത വാടപ്പുറം ബാവ ആദരിക്കപ്പെടേണ്ട ചരിത്രനായകനെന്ന്‌ മുൻ മന്ത്രി ജി സുധാകരൻ .   തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ശതാബ്‌ദി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാടപ്പുറം ബാവ സ്ഥാപിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷനിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ്‌ പുന്നപ്ര–- വയലാർ സമരം പോലും ഉണ്ടായത്‌.  ചൂഷിതവിഭാഗത്തിൽ നിന്ന്‌ ഉയർന്നുവന്ന അയ്യൻകാളിയും, വാടപ്പുറം ബാവയും ആറാട്ടുപുഴ വേലായുധപ്പണിക്കരുമടക്കമുള്ളവർ ചരിത്രത്തിലെ ഹീറോകളാണെന്നും സുധാകരൻ പറഞ്ഞു. ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി രൂപംകൊണ്ട  1920 ലാണ്‌ ബാവ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപീകരിച്ചത്‌. 1934 ൽ മാത്രമാണ്‌ തിരുവിതാംകൂറിൽ ട്രേഡ്‌ യൂണിയൻ ആക്‌ട്‌‌ നിലവിൽ വരുന്നത് പോലും–-സുധാകരൻ പറഞ്ഞു.  ചരിത്ര സെമിനാർ ഇന്ത്യൻ കൗൺസിൽ ഓഫ്‌ ഹിസ്‌റ്റോറിക്കൽ റിസേർച്ച്‌ അംഗം ഡോ. സി ഐ ഐസക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ പ്രസിഡന്റ്‌ സജീവ്‌ ജനാർദനൻ അധ്യക്ഷനായി. കെ സി സുധീർബാബു, വി കമലാസനൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി ഡി ശ്രീനിവാസൻ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ ജാക്‌സൺ ആറാട്ടുകുളം നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News