നുണക്കോട്ടകൾ പൊളിച്ച്‌ ജാഗരൺ സംഗമം

സിഐടിയു , കെഎസ്‍കെടിയു, കർഷകസംഘം എന്നിവ ചേർന്ന് സംഘടിപ്പിച്ച സാമൂഹിക് ജാഗരൺ സംഗമം ആലപ്പുഴയിൽ 
സിഐടിയു സംസ്ഥാന വൈസ്‍‍‍പ്രസിഡന്റ് എസ് ശർമ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ സംഘപരിവാറിന്റെ വർഗീയ പ്രചാരണങ്ങൾക്കെതിരെ വൻറാലിയോടെ സാമൂഹിക് ജാഗരൺ സംഗമം. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വർഗീയവാദികൾക്ക് പങ്കില്ലെന്ന ചരിത്രസത്യം വിളിച്ചോതി സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു സംഘടനകൾ സംഘടിപ്പിച്ച സംഗമത്തിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. മുനിസിപ്പൽ ടൗൺഹാളിന് മുന്നിൽനിന്ന്‌ ആലപ്പുഴ നഗരചത്വരത്തിലേക്കായിരുന്നു റാലി. സംഗമം സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എസ് ശർമ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി വേണുഗോപാൽ, ജി രാജമ്മ, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ, കെഎസ്‌കെടിയു ജില്ലാ പ്രസഡന്റ്‌ കെ രാഘവൻ, സിഐടിയു ജില്ലാ പ്രസഡന്റ്‌ എച്ച്‌ സലാം എംഎൽഎ, ജനറൽ സെക്രട്ടറി പി ഗാനകുമാർ, വി എസ്‌ മണി എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News