വീണ്ടും മുഴങ്ങി 
സ്വാതന്ത്ര്യപ്രഖ്യാപനം

സ്വാതന്ത്ര്യ പ്രഖ്യാപന നടപടികളുടെ പുനരാവിഷ്‍കാരം ഡോ. സെബാസ്‍റ്റ്യന്‍ പോള്‍ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ ഭരണഘടന നിർമാണസഭയിൽ 1947 ആഗസ്‌ത്‌ 14ന്‌ അർധരാത്രി നടന്ന സ്വാത്രന്ത്യ പ്രഖ്യാപന നടപടികൾ പുനരാവിഷ്‌കരിച്ച്‌ വിദ്യാർഥികൾ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ്‌ ആഘോഷവേളയിൽ ജില്ലാ ഭരണത്തിന്റെ സഹകരണത്തോടെ ആലപ്പുഴയുടെ ഐശ്വര്യം ഫൗണ്ടേഷനാണ്‌ 75 ഹൈസ്‌കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച്‌ പരിപാടി സംഘടിപ്പിച്ചത്‌. ഡോ. സെബാസ്‌റ്റ്യൻ പോൾ ഉദ്ഘാടനംചെയ്‌തു. എ എം ആരിഫ്‌ എംപി അധ്യക്ഷനായി. ഡോ. രാജേന്ദ്രപ്രസാദിനെ അവതരിപ്പിച്ച ചേർത്തല എസ്‌എൻ ട്രസ്‌റ്റ്‌ സ്‌കൂളിലെ എസ്‌ അർച്ചന നടപടി നിയന്ത്രിച്ചു. ആലപ്പുഴ സെന്റ്‌ ജോസഫ്സ്‌ സ്‌കൂളിലെ എസ്‌ സൽമ ജവഹർലാൽ നെഹ്റുവിനെയും ചേർത്തല സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിലെ അൻഷിത മരിയ ഡോ. എസ്‌ രാധാകൃഷ്‌ണന്റെയും പ്രസംഗങ്ങൾ പുനരാവിഷ്‌കരിച്ചു. അംഗങ്ങൾ ഒന്നിച്ചുള്ള പ്രതിജ്ഞയും ദേശഭക്തി ഗാനാലാപനവും നടന്നു. നഗരസഭാധ്യക്ഷ സൗമ്യ രാജ്, എ ഷാനവാസ്, ബിന്ദു തോമസ്, ആർ രമേശ്, ലിന്റ ഫ്രാൻസിസ്, മോനിഷ, ജെസിമോൾ, സലിം മുല്ലാത്ത്, ശ്രീലേഖ, ക്ലാരമ്മ പീറ്റർ, എലിസബത്ത്, ഡോ. ആർ സേതുനാഥ്, സി ഡി ആസാദ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News