വിളവെടുപ്പ് 
ഉദ്‌ഘാടനം

ചുനക്കര പഞ്ചായത്ത്‌ കരിമുളയ്‌ക്കലിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പൂകൃഷി വിളവെടുപ്പ് 
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ചുനക്കര  പഞ്ചായത്തിലെ കരിമുളയ്‌ക്കൽ 10–-ാം വാർഡിലെ കിഴക്കുംഭാഗത്ത്‌ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പൂകൃഷി വിളവെടുത്തു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കൃഷിഭവൻ നൽകിയ ജമന്തി, ബന്ദി തൈകൾ ഉപയോഗിച്ച്‌ തൊഴിലുറപ്പ് പ്രവർത്തക ശാന്തകുമാരിയുടെ പറമ്പിലാണ്‌ ഉദ്യാനം നിർമിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ സരസ്വതി, സീനത്ത്, സീനു, നിർമല, ഉഷ, ഗോമതി, ശ്രീകല, വിജി, മണി, കൃഷ്‌ണമ്മ എന്നിവരാണ്‌ പൂപ്പാടം ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ആർ അനിൽകുമാർ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ് സബീന റഹീം, സ്ഥിരംസമിതി അധ്യക്ഷൻ വി കെ രാധാകൃഷ്‌ണൻ,വാർഡ് അംഗങ്ങളായ രഞ്‌ജിത് കരിമുളയ്‌ക്കൽ, സവിത സുധി, രതീഷ്‌കുമാർ കൈലാസം, ഷീബ സുധീർ ഖാൻ, ഷാഫി  മുഹമ്മദ്‌ റാവുത്തർ, ശശികല, ഇന്ദിര, ശാന്ത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News