‘ദ ബ്ലൂ കാഫ്താന്‍' ഉദ്ഘാടനചിത്രം



ആലപ്പുഴ സംസ്ഥാന ചലച്ചിത്ര അക്കാദമി 17 മുതൽ 19 വരെ ആലപ്പുഴ കൈരളി, ശ്രീ തീയറ്ററുകളിൽ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം  'ദ ബ്ളൂ കാഫ്താൻ'. അറബി ഭാഷയിലുള്ള ഈ മൊറോക്കൻ ചിത്രം സംവിധാനം ചെയ്തത് നടിയും തിരക്കഥാകൃത്തുമായ മറിയം തൗസാനിയാണ്. 2022ലെ കാൻ ചലച്ചിത്രമേളയുടെ അൺസേട്ടൻ റിഗാർഡിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ്‌ ഇത്‌. മൊറോക്കോവിലെ പരമ്പരാഗത വസ്ത്രമായ കഫ്താൻ എന്ന നീലപ്പട്ടുടയാട തുന്നിവിൽക്കുന്ന മധ്യവയസ്‌കരായ ദമ്പതികളുടെ അടക്കിപ്പിടിച്ച തൃഷ്ണകളുടെ കഥയാണ് ചിത്രം പറയുന്നത്‌. മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ്  ഡെലിഗേറ്റ് ഫീസ്.  registration.iffk.in എന്ന ലിങ്ക് മുഖേന ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. ഓഫ് ലൈൻ രജിസ്ട്രേഷന് കൈരളി തീയറ്ററിലും കെഎസ്‌ആർടിസി സ്റ്റാൻഡിലും സജ്ജീകരിച്ച ഡെലിഗേറ്റ് കൗണ്ടറുകളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സാംസ്‌കാരികവകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറം, സാംസ്‌കാരികപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. Read on deshabhimani.com

Related News