എ സി കനാൽ ആഴംകൂട്ടൽ: 
വിജിലൻസ് കേസിലെ പ്രതികളെ 
വെറുതെവിട്ടു



ആലപ്പുഴ കേന്ദ്ര സർക്കാരിന്റെ സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജന പദ്ധതിയിൽ 2002-–-03 കാലത്ത് നടന്ന ആലപ്പുഴ ചങ്ങനാശ്ശേരി കനാലിന്റെ ആഴം കൂട്ടൽ ജോലിയിൽ അഴിമതി കാട്ടി എന്നാരോപിച്ച വിജിലൻസ് കേസിലെ പ്രതികളെ കുറ്റക്കാരല്ലന്ന് കണ്ടെത്തി. വെളിയനാട് ബ്ലോക്കിലെ അസി.എൻജിനിയർ വിശ്വനാഥ അയ്യർ, ഓവർസീയർ ലാൽ ജ്യോതീന്ദ്ര പ്രസാദ്, ബെനിഫിഷറി കമ്മിറ്റി കൺവീനർ ഷാജി ആന്റണി എന്നിവരായിരുന്നു പ്രതികൾ. എൻക്വയറി കമ്മീഷണർ ആൻഡ്‌ സ്പെഷ്യൽ ജഡ്ജി എം മനോജാണ്‌‌ പ്രതികളെ വെറുതെ വിട്ടത്‌.  പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. 2013 മുതൽ വിചാരണ നേരിടേണ്ടിവന്ന പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വിജിലൻസ് കോടതി വെറുതെ വിട്ടു. പ്രതികൾക്കു വേണ്ടി അഡ്വ. എം ജി രേഷു, എം ടി രതീഷ് കുമാർ, അഡ്വ.ബി ശിവദാസ്‌ എന്നിവർ ഹാജരായി. Read on deshabhimani.com

Related News