സ്‌പോട്ട് രജിസ്‌ട്രേഷനും 
ബോധവല്‍ക്കരണവും തുടങ്ങി

സൗരതേജസ് ബോധവല്‍ക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും 
എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ അനർട്ടിന്റെ സൗരതേജസ് പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും തുടങ്ങി. വീടുകളിൽ സബ്‌സിഡിയോടെ ഗ്രിഡ് ബന്ധിത സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. എ എം ആരിഫ് എംപി ആദ്യ ഗുണഭോക്താവായി രജിസ്റ്റർചെയ്‍ത് ഉദ്ഘാടനംചെയ്‍തു.  ശനി വൈകിട്ട്‌ ആറുവരെയാണ് പരിപാടി. പൊതുജനങ്ങൾക്ക് ഡെവലപ്പർമാരുമായി നേരിട്ട് സംവദിക്കാം. രജിസ്‌ട്രേഷനും ഡെവലപ്പറെ നേരിട്ട് തെരഞ്ഞെടുക്കാനുമാകും. പ്രമുഖ ബാങ്കുകളുടെ വായ്‍പാ സൗകര്യവുമുണ്ട്. സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനും അനെർട്ടിന്റെ ഹെൽപ് ഡെസ്‌ക്കുണ്ട്. കേന്ദ്ര സർക്കാരിന്റെ സബ്‌സിഡി ആനുകൂല്യം ജൂണിൽ അവസാനിക്കും. Read on deshabhimani.com

Related News