കായംകുളത്ത്‌ കേരഗ്രാമം 
പദ്ധതിക്ക്‌ തുടക്കം

കായംകുളം നഗരസഭയിലെ കേരഗ്രാമം പദ്ധതി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


കായംകുളം നാളികേരത്തിന്റെ സംരക്ഷണവും വ്യാപനവും മൂല്യവർധിത ഉൽപ്പന്ന നിർമാണവും ലഷ്യമിടുന്ന കേരഗ്രാമം പദ്ധതിക്ക്‌ കായംകുളം നഗരസഭയിൽ തുടക്കമായി. സംസ്ഥാനാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി  76 ലക്ഷം രൂപയാണ്‌  സഗരസഭ ചെലവിടുന്നത്‌.   മന്ത്രി പി പ്രസാദ്‌ പദ്ധതി ഉദ്‌ഘാടനംചെയ്‌തു. കാർഷിക മേഖലയിലേക്ക് കടന്നുവരുന്ന യുവതലമുറയ്‌ക്ക്‌ സമൂഹം  പ്രോത്സാഹനം നൽകണമെന്ന്‌ മന്ത്രി ആഹ്വാനംചെയ്‌തു. കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ കൂടുതൽ മൂല്യവർധിത ഉൽപ്പന്നങ്ങളാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കാദിശ ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷനായി.  നഗരസഭയിലെ 44 വാർഡുകളിലായി 250 ഹെക്ടർ സ്ഥലത്ത് 43,750 തെങ്ങുകളാണ്‌ പദ്ധതിയുടെ കീഴിൽ വരുന്നത്‌.  വാർഡ് തലത്തിൽ കേരസമിതികൾക്കും രൂപംനൽകിക്കഴിഞ്ഞു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബുജാക്ഷി, ഓണാട്ടുകര വികസന ഏജൻസി വൈസ്ചെയർമാൻ എൻ സുകുമാരപിള്ള, നഗരസഭാ വൈസ്ചെയർമാൻ ജെ ആദർശ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ ശ്രീരേഖ, സ്ഥിരംസമിതി അധ്യക്ഷ മായാദേവി, രാധാകൃഷ്‌ണമേനോൻ, ധീരജ് മാത്യു തുടങ്ങിയവർ സംസാരിച്ചു. മേഖലയിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. Read on deshabhimani.com

Related News