നിക്ഷേപകര്‍ അനിശ്ചിതകാല നിരാഹാരത്തിന്‌

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍ നിക്ഷേപകര്‍ നടത്തുന്ന സമരത്തിന്റെ 29‑-ാം ദിനം 
എം എന്‍ നൈനാന്‍ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര കോൺഗ്രസ് ഭരിക്കുന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിയിൽ പണം നഷ്‌ടപ്പെട്ട നിക്ഷേപകർ ബാങ്കിന്റെ ഹെഡ്ഓഫീസിനു മുന്നിൽ നടത്തിവരുന്ന സത്യഗ്രഹം അനിശ്ചിതകാല നിരാഹാരത്തിലേക്ക്‌.  നിക്ഷേപകരുടെ സമരം ശനിയാഴ്‌ച ഒരുമാസമായിട്ടും ഭരണസമിതിയുടെ ഭാഗത്തുനിന്നും പ്രശ്‌ന പരിഹാരത്തിനുള്ള ഇടപെടലുകളൊന്നും ഉണ്ടാകാത്തതിനാലാണ് അനിശ്ചിതകാല നിരാഹാരത്തിന് ഒരുങ്ങുന്നതെന്ന് നിക്ഷേപകർ പറഞ്ഞു. 29–--ാംദിന സമരം എം എൻ നൈനാൻ ഉദ്ഘാടനം ചെയ്‌തു.  ബി ജയകുമാർ അധ്യക്ഷനായി. വി ജി രവീന്ദ്രൻ, ശ്രീലത, ലേഖ, രംഗരാജ്, ശോഭ ഹരികുമാർ, പ്രഭ ബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News