ഐക്യദാർഢ്യവുമായി തൊഴിലാളികളും

സിഐടിയു ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ സായാഹ്നം ജില്ലാ ജനറല്‍ സെക്രട്ടറി പി ഗാനകുമാര്‍ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കർഷക പ്രക്ഷോഭത്തിന് സമസ്‌ത മേഖലകളിലെയും തൊഴിലാളികളുടെ പിന്തുണ. സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. ആയിരങ്ങൾ പങ്കാളികളായി. കർഷകരെ ദ്രോഹിക്കുന്ന മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക, നാല് ലേബർ കോഡ് പുന:പരിശോധിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണവും ആസ്‌തി വിൽപ്പനയും ഉപേക്ഷിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചാണ്  പ്രതിഷേധ സായാഹ്നമൊരുക്കിയത്.   ആലപ്പുഴ നഗരചത്വരത്തിന്‌ സമീപം ചേർന്ന സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. വി എം ഹരിഹരൻ അധ്യക്ഷനായി.  കല്ലുപാലത്തിന് സമീപം ഏരിയ പ്രസിഡന്റ്‌ പി പി പവനൻ ഉദ്ഘാടനംചെയ്‌തു. ഗോപാലകൃഷ്‌ണൻനായർ അധ്യക്ഷനായി. പുന്നപ്രയിൽ ജെ ജയകുമാർ ഉദ്ഘാടനം ചെയ്‌തു. കെ എം സെബാസ്‌റ്റ്യൻ അധ്യക്ഷനായി. കഞ്ഞിക്കുഴിയിൽ സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്‌തു. പി സുരേന്ദ്രൻ അധ്യക്ഷനായി. ചേർത്തലയിൽ പി ഷാജിമോഹൻ ഉദ്‌ഘാടനംചെയ്‌തു. പി എസ്‌ ഗോപി അധ്യക്ഷനായി. കായംകുളം സസ്യമാർക്കറ്റിൽ കെ പി മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു. എ പൂക്കുഞ്ഞ് അധ്യക്ഷനായി. റെയിൽവേ ജങ്‌ഷനിൽ പി സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. ആറാട്ടുപുഴ തറയിൽക്കടവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ ഉദ്ഘാടനം ചെയ്‌തു. കെ ശ്രീകൃഷ്‌ണൻ അധ്യക്ഷനായി.  കനകക്കുന്നിൽ കെ കരുണാകരൻ ഉദ്ഘാടനം ചെയ്‌തു. മാന്നാർ സ്‌റ്റോർ ജങ്ഷനിൽ ജില്ലാ സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനം ചെയ്‌തു. പി എൻ ശെൽവരാജൻ അധ്യക്ഷനായി. ഹരിപ്പാട്‌ എൻ സോമൻ ഉദ്ഘാടനം ചെയ്‌തു. കെ മോഹനൻ അധ്യക്ഷനായി. Read on deshabhimani.com

Related News