കേരള ബാങ്ക് എക്സലൻസ് അവാർഡ് നൽകി
ആലപ്പുഴ നിഷ്ക്രിയ ആസ്തി നിർമാർജനത്തിന് കേരള ബാങ്ക് ആവിഷ്കരിച്ച മിഷൻ 100 ദിന പരിപാടി വിജയിപ്പിക്കാൻ ജീവനക്കാരുടെ യോഗം തീരുമാനിച്ചു. പ്രവർത്തന മികവിന് ജില്ലാതല അവാർഡ് നേടിയ സഹകരണ ബാങ്കുകൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി. ചേർത്തല സൗത്ത് സഹകരണ ബാങ്ക്, കണ്ടല്ലൂർ സഹകരണ ബാങ്ക്, പറയകാട് സർവീസ് ബാങ്ക് എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ. കേരള ബാങ്ക് ഭരണസമിതി അംഗം എം സത്യപാലനിൽനിന്ന് ദുർഗാദാസ്, അഡ്വ. സുനിൽകുമാർ, ഉഷാകുമാരി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. മിഷൻ 100 ഡെയ്സ് പദ്ധതി വിശകലനംചെയ്തു. കേരള ബാങ്ക് ആലപ്പുഴ റീജണൽ ജനറൽ മാനേജർ ലത പിള്ള, ചീഫ് ജനറൽ മാനേജർ എ ആർ രാജേഷ്, കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് മോണിറ്ററിങ് ആൻഡ് റിക്കവറി വിഭാഗം ജനറൽ മാനേജർ സുരേഷ്കുമാർ, നിർമ്മലാദേവി, ജെ സജീവ്, പി എം പ്രമോദ്, എം ജെ ജേക്കബ് എന്നിവർ സംസാരിച്ചു. Read on deshabhimani.com