എൻ ശ്രീധരൻപിള്ളയ്‌ക്ക്‌ 
നാടിന്റെ അന്ത്യാഞ്‌ജലി

എൻ ശ്രീധരൻപിള്ളയുടെ മൃതദേഹത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത 
അന്ത്യോപചാരം അർപ്പിക്കുന്നു


ചാരുംമൂട് കർഷക പ്രക്ഷോഭങ്ങൾക്കുൾപ്പെടെ നേതൃത്വം നൽകിയ വേടരപ്ലാവ് ചാങ്കൂർ വീട്ടിൽ എൻ ശ്രീധരൻപിള്ള(77)യ്‌ക്ക്‌ നാടിന്റെ അന്ത്യാഞ്‌ജലി. പാർടിയുടെയും വർഗബഹുജന സംഘടകളുടെയും നിരവധി ചുമതലകൾ വഹിച്ച ശ്രീധരൻപിള്ള ചത്തിയറ ക്ഷീരോൽപ്പാദക സഹകരണസംഘം സ്ഥാപകരിൽ പ്രധാനിയും പ്രഥമ പ്രസിഡന്റുമാണ്. എ കെ ജിയുടെ നേതൃത്വത്തിൽ ചത്തിയറയിൽ നടത്തിയ മിച്ചഭൂമി സമരത്തിൽ ശ്രീധരൻപിള്ള വളണ്ടിയറായിരുന്നു. കുടികിടപ്പ് സമരം, പതത്തിനും തീർപ്പിനും വേണ്ടിയുള്ള കൊയ്‌ത്തുസമരം എന്നിവയിൽ മുൻനിര പോരാളിയായി. കർഷകരുടെ ട്രെയിൻ തടയൽ സമരത്തിൽ പങ്കെടുത്തതിന്‌ ജയിൽവാസമനുഭവിച്ചു. രാജീവ് ഗാന്ധി വധത്തിനുശേഷം ഗുരുനാഥൻ കുളങ്ങരയിൽ കോൺഗ്രസുകാർ നടത്തിയ ആക്രമണത്തിൽ ക്രൂര മർദനമേറ്റു. ഓണാട്ടുകരയിലെ മികച്ച കർഷകൻകൂടിയായിരുന്നു. എൻ ശ്രീധരൻപിള്ളയുടെ മൃതദേഹത്തിൽ സിപിഐ എം പാർടി പതാക പുതപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ, ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി ബിനു, കെ മധുസൂദനൻ, മുരളി തഴക്കര, ആർ രാജേഷ്, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ ചന്ദ്രൻ ഉണ്ണിത്താൻ, മണ്ഡലം സെക്രട്ടറി മുഹമ്മദലി, എം എസ് അരുൺകുമാർ എംഎൽഎ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രജനി, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. കെ ആർ അനിൽകുമാർ, ജി വേണു തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. അനുശോചന യോഗത്തിൽ വി പ്രകാശ് അധ്യക്ഷനായി. സി എസ് സുജാത, ബി ബിനു, ജി വേണു, അഡ്വ. കെ ആർ അനിൽകുമാർ, പി ബി ഹരികുമാർ, കൃഷ്‌ണകുമാർ, പി രാജൻ, എസ് പ്രശാന്ത്, ബി തുളസീദാസ്, ആർ പത്മാധരൻനായർ, കെ വി ദിവാകരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News