ചെങ്ങന്നൂർ ചെങ്കടലായി

ജനസാഗരം... ചെങ്ങന്നൂരിലെ സ്വീകരണകേന്ദ്രത്തിലേക്ക് എത്തുന്ന ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദന്‍ ജനങ്ങളെ അഭിവാദ്യംചെയ്യുന്നു


ചെങ്ങന്നൂർ തീച്ചൂടിലും ജനനായകനെ കാണാൻ ജനസാഗരം ഒഴുകിയെത്തി. പകൽ 12 മുതൽ നഗരത്തിലെ വഴികളെല്ലാം സ്വീകരണകേന്ദ്രമായ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിലേക്ക്. വിവിധ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിലെത്തിയ പ്രവർത്തകർ കൊടികളേന്തി ചെറുപ്രകടനങ്ങളുമായി സ്വീകരണകേന്ദ്രത്തിലേക്ക് നീങ്ങിയതോടെ ചെങ്ങന്നൂർ ചെങ്കടലായി. സ്വീകരണം ആരംഭിക്കുന്നതിനു മുമ്പ്‌ സദസ്സിനെ ഇളക്കി മറിച്ചുകൊണ്ട് നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും തുടങ്ങി.  ജാഥാ ക്യാപ്റ്റനെ ചെറിയനാട് കൊല്ലകടവിൽനിന്ന് നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എം കെ റോഡിലൂടെ ചെങ്ങന്നൂർ നഗരത്തിൽ എത്തിച്ചു. എൻജിനിയറിങ് കോളേജ് ജങ്‌ഷനിൽ സ്വാഗതസംഘം ഭാരവാഹികളായ പി ഡി ശശിധരൻ, എം എച്ച് റഷീദ്, എം ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ  സ്വീകരിച്ചു. തുടർന്ന് തുറന്ന ജീപ്പിൽ സ്വീകരണകേന്ദ്രത്തിലേക്ക് നീങ്ങി. വർണബലൂണുകളുമായി കേരളീയ വേഷഞ്ഞിൽ വനിതകൾ മുന്നിൽനിരന്നു. ബാൻഡ്, ചെണ്ടവാദ്യങ്ങൾ, കോൽക്കളി, അമ്മൻകുടം തുടങ്ങിയ കലാരൂപങ്ങളും, അണിയിച്ചൊരുക്കിയ ഒട്ടകവും കുതിരകളും പുതുമയായി. ചെങ്ങന്നൂർ ആൽത്തറ ജങഷ്‌നിൽ റെഡ് വളണ്ടിയർമാരുടെ സല്യൂട്ട് ജാഥാ ക്യാപ്റ്റൻ സ്വീകരിച്ചു. ബിസിനസ് ഇന്ത്യ ഗ്രൗണ്ടിലേക്ക് ജാഥയെത്തുമ്പോൾ സി എസ് സുജാതയ്ക്ക് ശേഷം എം സ്വരാജ് സംസാരിക്കുകയിരുന്നു. എം വി ഗോവിന്ദൻ എത്തിയതോടെ സദസ് ഒന്നിച്ച് എഴുന്നേറ്റ് അഭിവാദ്യംചെയ്തു. യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. സ്വാഗതസംഘം സെക്രട്ടറി എം എച്ച് റഷീദ് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സെക്രട്ടറിയറ്റ് അംഗങ്ങളായ കെ പ്രസാദ്, ജി ഹരിശങ്കർ, എ മഹേന്ദ്രൻ, ജി രാജമ്മ, എം സത്യപാലൻ, കെ രാഘവൻ, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, സ്വാഗതസംഘം ചെയർമാൻ പി ഡി ശശിധരൻ, ട്രഷറർ എം ശശികുമാർ, ടി കെ ദേവകുമാർ, ലീല അഭിലാഷ്, പുഷ്‌പലത മധു, ആർ രാജേഷ്, ജെയിംസ് ശാമുവേൽ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News