പോരാട്ടവീര്യവുമായി ബേക്കർ സാഹിബ്

കായംകുളത്തെ സ്വീകരണകേന്ദ്രത്തിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ സ്വാതന്ത്ര്യസമര സേനാനി കെ എ ബേക്കറെ ഷാൾ അണിയിച്ച് ആദരിച്ചപ്പോള്‍


കായംകുളം പോരാട്ടവീര്യത്തിന്റെ കരുത്തോടെ 100 പിന്നിട്ട സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ കെ എ ബേക്കർ സാഹിബ് ജനകീയ പ്രതിരോധജാഥയെ സ്വീകരിക്കാനെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥ കായംകുളത്ത് എത്തുന്നതറിഞ്ഞ് പോകണമെന്നെ ആഗ്രഹം കുടുംബാംഗങ്ങളോട് പ്രകടിപ്പിച്ചു. ശാരീരിക അവശതകൾ മറന്ന് തിങ്കൾ രാവിലെതന്നെ മകൻ ഹിലാൽ ബാബുവുമൊത്ത് സ്വീകരണകേന്ദ്രമായ എൽമെക്സ് ഗ്രൗണ്ടിലെത്തി. സ്വീകരണപരിപാടിയിലെ ജനസഞ്ചയത്തിലെ ആവേശം ജാഥാ ക്യാപ്റ്റനുമായി പങ്ക് വയ്ക്കുകയുംചെയ്തു. വർഗീയതയ്‌ക്കെതിരെ സിപിഐ എം നടത്തുന്ന പ്രതിരോധം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജാഥാ ക്യാപ്റ്റനെ സ്വീകരിക്കുകയുംചെയ്തു. തുടർന്ന് ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ കെ എ ബേക്കറെ ആദരിച്ചു. കായംകുളത്ത് കമ്യൂണിസ്റ്റ് പാർടി സെൽ രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന നാലുപേരിൽ ഒരാളായിരുന്നു കെ എ ബേക്കർ. 73 വർഷം മുമ്പുള്ള അംഗത്വം ഇന്നും സൂക്ഷിക്കുന്നു. Read on deshabhimani.com

Related News