പി ബിജു രക്തസാക്ഷി സ്‍മരണ 
പുതുക്കി

പി ബിജു രക്തസാക്ഷി വാർഷികദിനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് 
അംഗം ജി രാജമ്മ ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട് ആർഎസ്എസുകാർ കൊലപ്പെടുത്തിയ പി ബിജുവിന്റെ 31–--ാമത് രക്തസാക്ഷി വാർഷികദിനം സിപിഐ എം താമരക്കുളം വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ആചരിച്ചു.  ചാരുംമൂട് പാലത്തടത്തിലെ സ്മൃതികുടീരത്തിൽ രാവിലെ പുഷ്പാർച്ചന, പതാക ഉയർത്തൽ എന്നിവ നടന്നു. അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി രാജമ്മ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ് സുധീർഖാൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ബിനു, എം എസ് അരുൺകുമാർ എംഎൽഎ, ബി തുളസീദാസ് എന്നിവർ സംസാരിച്ചു. താമരക്കുളം വടക്ക് ലോക്കൽ സെക്രട്ടറി എസ് പ്രശാന്ത് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News