ധീരജ്‌ വധം: പ്രതിഷേധം ജ്വലിച്ച്‌ യുവജനകൂട്ടായ്‍മ

ഡിവൈഎഫ്ഐ ജനകീയ കൂട്ടായ്‍മ നഗരചത്വരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു


  തിരുവനന്തപുരം എസ്‌എഫ്‌ഐ പ്രവർത്തകൻ ഇടുക്കി പൈനാവ്‌ എൻജിനിയറിങ് കോളേജ്‌ വിദ്യാർഥി ധീരജിനെ കെഎസ്‌യു– -യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിൽ യുവജന പ്രതിഷേധം. "കുഞ്ഞായിരുന്നില്ലേ... കൊന്നു കളഞ്ഞില്ലേ, കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല'–- എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ  ജില്ലകളിൽ  ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണർത്തുന്നതായി കൂട്ടായ്‌മ. തിരുവനന്തപുരത്ത്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം ഉദ്‌ഘാടനംചെയ്‌തു. ആലപ്പുഴ നഗരചത്വരത്തിൽ ജനകീയ കൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്‌തു. ‌ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ അധ്യക്ഷനായി. എം എസ് അരുൺകുമാർ എംഎൽഎ, ഡോ. ബിച്ചു എക്‌സ്‌ മലയിൽ, സി ശ്യാംകുമാർ, കെ മധുസുദനൻ, വി കെ സൂരജ്, വൈഭവ് ചാക്കോ, പി കെ ഫൈസൽ, ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News