പക്ഷിപ്പനിഭീതി അകലുന്നു

വൈശ്യം ഭാഗത്ത് അസുഖം വന്ന താറാവുകളെ കൊന്ന് ചാക്കിൽ നിറയ്ക്കുന്നു


മങ്കൊമ്പ്  രോഗം കണ്ടെത്തി പ്രതിരോധിച്ചതടക്കം സർക്കാർ ഇടപെടലുകൾ കാര്യക്ഷമമായതോടെ കുട്ടനാട്ടിൽ പക്ഷിപ്പനി ഭീതിയകലുന്നു.  സംസ്ഥാനത്ത്  പക്ഷിപ്പനി സ്ഥിരീകരിച്ചത്  കുട്ടനാട്ടിലും കോട്ടയത്തെ നീണ്ടൂരുമാണ്. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും  പടർന്നു.   കുട്ടനാട്ടിൽ നെടുമുടിയിലും വൈശ്യം ഭാഗത്തുമായിരുന്നു രോഗം.  ഭോപ്പാൽ വൈറോളജി ലാബിലെ പരിശോധനയിലാണ് താറാവുകൾ കുട്ടത്തോടെ ചാകുന്നത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചത്. സർക്കാർ ഇടപെടൽ വേഗത്തിലായി.   അസുഖം വന്ന താറാവുകളെ കൊല്ലാനും  കർഷകർക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി.   കേന്ദ്ര സഘം എത്തിയതും കർഷകർക്ക് ആശ്വാസമായി. രണ്ടു മാസം പ്രായമായ താറാവിന് 200 രൂപയും അതിൽ താഴെ പ്രായമുള്ളയ്‌ക്ക് 100 രൂപയുമാണ് സർക്കാർ പ്രഖ്യാപിച്ചത്.    ക്രിസ്‌മസ്, ന്യൂ ഇയർ കച്ചവടം കണക്കാക്കി പതിനായിരക്കണക്കിന് താറവുകൾ കുട്ടനാട്ടിലെ വിൽപ്പനശാലകളിൽ ഉണ്ടായിരുന്നു. പക്ഷിപ്പനി ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ  താറാവുകളുടെ വിൽപ്പനക്കും വിതരണത്തിനും അനുവാദം കാത്തിരിക്കയാണ്‌ കർഷകർ. Read on deshabhimani.com

Related News