നിയന്ത്രണം പാലിച്ചു ആരാധകരും മാസ്....റ്റർ



ആലപ്പുഴ  നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം തീയറ്ററുകൾ തുറന്നതോടെ ആദ്യം പ്രദർശനത്തിനെത്തിയ വിജയ്ചിത്രം ‘മാസ്‌റ്ററിന്’ ആരാധകരുടെ ഗംഭീര വരവേൽപ്പ്.   ചൊവ്വാഴ്‌ച തന്നെ അണുമുക്തമാക്കിയ തീയറ്ററുകളിൽ അമ്പതുശതമാനം സീറ്റുകളിൽ മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച ആരാധകരും വിജയ്‌ക്കൊപ്പം മാസ്‌റ്ററായി. മൂന്ന് പ്രദർശനമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ 10, പകൽ രണ്ട്, വൈകിട്ട് ആറ് എന്നിങ്ങനെയാണ് സമയം. രണ്ട് സ്‌ക്രീനുകൾ ഉള്ളിടത്ത് അരമണിക്കൂർ വ്യത്യാസം.   ഭൂരിഭാഗം തീയറ്ററുകളിലും ആദ്യ രണ്ട് ഷോകളും ചിലയിടങ്ങളിൽ മൂന്നു ഷോകളും ആരാധകർ ബുക്ക് ചെയ്‌തിരുന്നു. ബാൽക്കണി ടിക്കറ്റുകൾ പൂർണമായും ഓൺലൈനിലും ഫസ്‌റ്റ്‌ ക്ലാസ് ടിക്കറ്റുകൾ നേരിട്ടുമാണ് മിക്കയിടത്തും വിറ്റത്‌.  Read on deshabhimani.com

Related News