കേന്ദ്രനയങ്ങൾക്കെതിരെ

ആലപ്പുഴ സിവിൽ സ‍്റ്റേഷന് മുന്നിൽ കെജിഒഎ ധർണ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ എസ് സുമ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ യൂണിറ്റ്  ധർണ നടത്തി.  നവകേരള സൃഷ്ടിക്കായി സിവിൽ സർവീസിനെ സജ്ജമാക്കുക, വർഗീയതയെ ചെറുക്കുക കേരള സർക്കാരിന്റെ സ്‌ത്രീപക്ഷ ബദൽ നയങ്ങൾക്ക് ശക്തിപകരുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധന സമിതി റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങളുമുയർത്തിയാണ്‌ ധർണ.    ജില്ലയിൽ 26 യൂണിറ്റുകളിലും ധർണനടത്തി. ആലപ്പുഴ സിവിൽ സ്‌റ്റേഷൻ കേന്ദ്രത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ എസ് സുമ ഉദ്ഘാടനംചെയ്‍തു. കായംകുളത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശരത് ചന്ദ്രലാൽ, മാവേലിക്കരയിൽ ജില്ലാ സെക്രട്ടറി ആർ രാജീവ്, ഹരിപ്പാട് ജില്ലാ പ്രസിഡന്റ് ആർ സോമരാജൻ, കുട്ടനാട് സംസ്ഥാന കമ്മിറ്റി അംഗം എ ആർ സുന്ദർലാൽ, കഞ്ഞിക്കുഴിയിൽ സംസ്ഥാന കമ്മിറ്റി അംഗം സിജി സോമരാജൻ എന്നിവർ ധർണ ഉദ്ഘാടനംചെയ്‍തു. ചെങ്ങന്നൂരിൽ റെനി  സെബാസ്‌റ്റ്യൻ, രമേശ് ഗോപിനാഥ്, തഴക്കരയിൽ ഡോ. ശ്രീകല, ചേർത്തല എം എസ് വിനോദ്, ചേർത്തല ടൗൺ അനക്‌സിൽ രാജലക്ഷ്‌മി, അമ്പലപ്പുഴയിൽ കെ എസ് രാജേഷ്, തൈക്കാട്ടുശേരിയിൽ ഡോ.  ചിന്നത്തുര, പട്ടണക്കാട് പ്രശാന്ത് ബാബു, പുന്നപ്രയിൽ എസ് വീണ, ആലപ്പുഴ സിവിൽ സ്‌റ്റേഷൻ നോർത്തിൽ ദേവരാജ് പി കർത്താ എന്നിവർ ഉദ്ഘാടനംചെയ്‌തു. Read on deshabhimani.com

Related News