ഏരിയ കേന്ദ്രങ്ങളിൽ കർഷക ഉപരോധം ഇന്ന്‌



ആലപ്പുഴ കേരള കർഷകസംഘം നേതൃത്വത്തിൽ  കർഷകർ ബുധനാഴ്‌ച രാവിലെ എട്ടു മുതൽ ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിക്കും.  കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കൊല ചെയ്‌തവരെ അറസ്‌റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം.  സമരം വിജയിപ്പിക്കണമെന്ന്  ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും അഭ്യർഥിച്ചു.  മാവേലിക്കര ഹെഡ് പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ  ജി ഹരിശങ്കറും ഹരിപ്പാട്‌ ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ  സി ശ്രീകുമാർ ഉണ്ണിത്താനും സമരം ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ബി എസ്എൻഎൽ ഓഫീസിന് മുമ്പിൽ  ജി വേണുഗോപാലും മാരാരിക്കുളത്ത്  ആർ രാഹുലും കഞ്ഞിക്കുഴിയിൽ  പ്രഭാമധുവും കായംകുളത്ത് കെ എച്ച് ബാബുജാനും സമരം ഉദ്ഘാടനം ചെയ്യും. നെടുമുടി പോസ്‌റ്റോഫീസിന് മുന്നിൽ എ ഡി കുഞ്ഞച്ചനും അമ്പലപ്പുഴയിൽ  പി  ഗാനകുമാറും ചെങ്ങന്നൂരിൽ  അക്ഷയ്‌യും മാന്നാറിൽ വത്സലാ മോഹനും അരൂരിൽ എൻ പി ഷിബുവും ചേർത്തലയിൽ വി ജി മോഹനനും കാർത്തികപ്പള്ളിയിൽ കെ വിജയകുമാറും ചാരുംമ്മൂട്ടിൽ മുരളി തഴക്കരയും കുട്ടനാട്ടിൽ രാമങ്കരി പോസ്‌റ്റോഫീസിന് മുന്നിൽ എം സന്തോഷ് കുമാറും സമരം ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News