ഒപ്പമിരുന്ന് കലക്‌ടർ
മനംനിറഞ്ഞ് കുട്ടികൾ

കലക്‍ടറേറ്റിലെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കലക്‍ടര്‍ 
വി ആര്‍ കൃഷ്ണതേജയുമായി സംവദിക്കുന്നു


ആലപ്പുഴ  ഫെയ്‌സ്‌ബുക്കിലൂടെ തങ്ങളോട് പതിവായി സംവദിക്കുന്ന കലക്‌ടറെ നേരിൽ കാണാൻ വിദ്യാർഥികളെത്തി. അവരിലൊരാളായി മാറിയ കലക്‌ടർ വി ആർ കൃഷ്‌ണതേജ കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. വിദ്യാർഥികൾക്കിടിയിലെ ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന ഉപദേശം നൽകി യാത്രയാക്കി.  പുറക്കാട് എസ്എൻഎംഎച്ച്എസ്എസിൽ എട്ട്‌, ഒമ്പത്‌, പത്ത്, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന നാൽപ്പതോളം വിദ്യാർഥികളാണ്  കലക്‌ടറേറ്റിലെത്തിയത്. സിവിൽ സർവീസ് പരീക്ഷ വിജയിക്കാനുള്ള വഴികളെക്കുറിച്ചാണ് പലർക്കും അറിയേണ്ടത്. നടപ്പാക്കാൻ പോകുന്ന നൂതന പദ്ധതികളെക്കുറിച്ചും ചോദ്യങ്ങളുയർന്നു. കേരളത്തിൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ടെന്നും പരീക്ഷ വിജയിക്കാൻ മികച്ച സാഹചര്യമാണ് സംസ്ഥാനത്തുള്ളത്‌.  കൃത്യമായി സമയം ക്രമീകരിച്ച് പഠിച്ചാൽ വിജയം കൈവരിക്കാനാകും. ദിവസവും കൃത്യമായി പത്രം വായിക്കുകയും മാനസിക- ശാരീരിക ആരോഗ്യം ഉറപ്പാക്കാൻ കളിക്കുകയും നന്നായി ഉറങ്ങുകയും വേണമെന്ന് കലക്‌ടർ പറഞ്ഞു. കലക്‌ടറുടെ കസേരയിൽ തൊടണമെന്ന് ആഗ്രഹം പറഞ്ഞ വിദ്യാർഥിനിക്ക് ആ കസേരയിൽ ഇരിക്കാൻ അവസരം നൽകി. കലക്‌ടറുടെ മാതാപിതാക്കൾക്കുള്ള ഓണക്കോടിയും വിദ്യാർഥികൾ കൈമാറി. സ്‌കൂൾ മാനേജർ എം ടി മധു, പ്രിൻസിപ്പൽ ഇ പി സതീശൻ, പ്രധാനാധ്യാപിക കെ സി ചന്ദ്രിക, അധ്യാപകരായ എം ആർ പ്രേം, കെ എസ് സഞ്ജു എന്നിവർക്കൊപ്പമാണ് കുട്ടികൾ എത്തിയത്. Read on deshabhimani.com

Related News