ഭരണസമിതി അംഗങ്ങൾ 
ആനുകൂല്യം കൈപ്പറ്റുന്നത് വിലക്കി



  കൊച്ചി ക്രമക്കേട് കണ്ടെത്തിയ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ ബാങ്കിൽനിന്ന്‌ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ഹൈക്കോടതി വിലക്കി. ജീവനക്കാർ മാത്രമല്ല ഭരണസമിതി അംഗങ്ങളും പരിണിതഫലം അനുഭവിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ക്രിമിനൽ കേസും നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് സർക്കാർ വിശദീകരിച്ചു. ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. ജിവനക്കാരുടെ വേതനം നിജപ്പെടുത്തിയ ജോയിന്റ്‌ രജിസ്ട്രാറുടെ നടപടി ചോദ്യംചെയ്ത് ബാങ്ക് ജീവനക്കാർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ക്രമക്കേട് സംബന്ധിച്ചും, ബാങ്കിനുണ്ടായ നഷ്ടം ഈടാക്കുന്നതിനുള്ള ആർബിട്രേഷൻ കേസുകളുടെ തൽസ്ഥിതി വിശദീകരിച്ചും വകുപ്പ്‌ ഉദ്യോഗസ്ഥർ സത്യവാങ്‌മൂലം സമർപ്പിക്കണമെന്ന്‌ കോടതി നിർദേശിച്ചു. ക്രമക്കേട്‌ നടക്കുന്ന സമയത്തും ഇപ്പോഴും കോൺഗ്രസ്‌ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്‌ ബാങ്ക്‌ ഭരിക്കുന്നത്‌. Read on deshabhimani.com

Related News