തുല്യതയെഴുതാൻ 
7 ജനപ്രതിനിധികളും



ആലപ്പുഴ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതാൻ ഏഴ്‌ ജനപ്രതിനിധികളും. തൈക്കാട്ടുശേരി പഞ്ചായത്ത് ഉപാധ്യക്ഷ ബിജോയ് കെ പോൾ, മാവേലിക്കര തെക്കേക്കര പഞ്ചായത്ത് ഉപാധ്യക്ഷ എൽ മിനി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം എസ് ലത, പട്ടണക്കാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പുഷ്‌പ രജിമോൻ, അരൂർ പഞ്ചായത്തംഗം ആശ ഉദയൻ, കാവാലം പഞ്ചായത്തംഗം സി ആർ സന്ധ്യാമോൾ, ചെങ്ങന്നൂർ നഗരസഭ കൗൺസിലർ കെ എ സിനി എന്നിവരാണ് പരീക്ഷയെഴുതുന്നത്. ശനിയാഴ്‌ച ആരംഭിക്കുന്ന പരീക്ഷ 19ന് അവസാനിക്കും. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് പരീക്ഷ. പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യതാ കോഴ്സിന്‌ ചേരാം. രണ്ടാം ശനി, ഞായർ, മറ്റ് പൊതുഅവധി ദിവസങ്ങളിൽ ജില്ലയിലെ സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ സമ്പർക്ക പഠന ക്ലാസ്‌ ഉണ്ടായിരിക്കും. Read on deshabhimani.com

Related News