നിർമാണത്തൊഴിലാളികൾ 
ധർണ നടത്തി

നിർമാണത്തൊഴിലാളി യൂണിയൻ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ധര്‍ണ ആലപ്പുഴ 
ബിഎസ്എൻഎൽ ഓഫീസിന് മുന്നില്‍ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു


തിരുവനന്തപുരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ (സിഐടിയു) നേതൃത്വത്തിൽ നിർമാണത്തൊഴിലാളികൾ സൂചനാ ധർണ നടത്തി. തിരുവനന്തപുരത്ത്‌ ജിപിഒയുടെ  മുന്നിൽ  ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി വി ശശികുമാർ ഉദ്‌ഘാടനം ചെയ്തു. നിർമാണ ക്ഷേമബോർഡിൽ അംഗമായിട്ടുള്ള തൊഴിലാളികളുടെ പെൻഷൻ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക,  നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, തൊഴിലാളി ദ്രോഹ തൊഴിൽ നിയമ ഭേദഗതി റദ്ദാക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഡിസംബർ രണ്ട്‌, മൂന്ന്‌, നാല്‌  തീയതികളിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നിർമാണത്തൊഴിലാളികൾ അഖിലേന്ത്യാ പണിമുടക്ക് നടത്തും. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ സി കൃഷ്ണൻകുട്ടി അധ്യക്ഷനായി. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി എ മഹേന്ദ്രന്‍ ഉദ്ഘാടനംചെയ്‌തു.  ഏരിയ സെക്രട്ടറി ലാലന്‍ അധ്യക്ഷനായി. ഹരിപ്പാട് പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ സിഐടിയു ഏരിയ സെക്രട്ടറി എം തങ്കച്ചൻ  ഉദ്ഘാടനംചെയ്‌തു.  Read on deshabhimani.com

Related News