വാക്‍സിനെടുത്തത്‌ 
22.29 ലക്ഷംപേർ



ആലപ്പുഴ ജില്ലയിൽ  22,29,713 പേർ വാക്‌സിൻ സ്വീകരിച്ചു.15,01,495 പേർ ഒന്നാംഡോസും 7,28,218 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 1,21,055 ഡോസ് സ്‌റ്റോക്കുണ്ട്. കോവിഷീൽഡ് ഒന്നാം ഡോസ് സ്വീകരിച്ചവർ 85–--ാം ദിവസവും കോവാക്‌സിൻ എടുത്തവർ 29–--ാം ദിവസവും രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രണ്ടാം ഡോസ് എടുക്കാനുള്ള അവസാന സമയപരിധിവരെ കാത്തിരിക്കുന്നത് ഒഴിവാക്കണം.  ഓൺലൈനിൽ സ്ലോട്ടുകൾ ബുക്ക് ചെയ്‌തോ സമീപത്തെ ആരോഗ്യകേന്ദ്രത്തിലെത്തിയോ വാക്‌സിനെടുക്കാം. ഇതുവരെ ഒന്നാം ഡോസ് സ്വീകരിക്കാത്തവർ അടിയന്തരമായി വാക്‌സിനെടുക്കണം. 336 പേര്‍ക്ക് കോവിഡ് ആലപ്പുഴ ജില്ലയിൽ 336 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 328 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്നു ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി 9.16 ശതമാനം. 623 പേർ രോഗമുക്തരായി. 4600 പേർ ചികിത്സയിലുണ്ട്. Read on deshabhimani.com

Related News