ജീവിതസമരമുയർത്തി എൽഡിഎഫ്‌

എൽഡിഎഫ് നേതൃത്വത്തിൽ ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ കേരള കോൺഗ്രസ് എം ഹൈപവർ കമ്മിറ്റി കൺവീനർ 
വി ടി ജോസഫ് ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും താക്കീതായി. നഗരചത്വരത്തിൽ കേന്ദ്രീകരിച്ച് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.  നിത്യോപയോഗ സാധനങ്ങൾക്കുമേൽ ചുമത്തിയ ജിഎസ്ടി പിൻവലിക്കുക, കേരളത്തിന്റെ വികസനത്തിനുനേരെ മുഖംതിരിക്കുകയും അടിസ്ഥാന വികസനങ്ങൾക്കടക്കം സാമ്പത്തിക സ്രോതസായ കിഫ്ബിയെ തകർക്കുകയും ചെയ്യുന്ന കേന്ദ്രനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉന്നയിച്ചത്.    ധർണ കേരള കോൺഗ്രസ്‌ എം ഹൈപ്പവർ കമ്മിറ്റി കൺവീനർ വി ടി ജോസഫ് ഉദ്ഘാടനം ചെയ്‌തു. സിപിഐ ജില്ല കൗൺസിൽ അംഗം പി ജ്യോതിസ് അധ്യക്ഷനായി. എച്ച് സലാം എംഎൽഎ, സുജിത സത്യൻ, വി പി ജോസഫ് വി എൻ വിജയകുമാർ, വി ടി രാജേഷ്, വി ബി അശോകൻ, നസീർ പുന്നയ്‌ക്കൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News