ഓപ്പൺ എയർ ഓഡിറ്റോറിയം തുറന്നു

മുഹമ്മ ഗവ. എൽപി സ്‍കൂളിൽ നിർമിച്ച ഓപ്പൺ ഓഡിറ്റോറിയം കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു


മുഹമ്മ ഗവ. എൽപി സ്‌കൂളിൽ നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയവും സ്‌മാർട്ട് ക്ലാസ്‌റൂമും പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സമ്മേളനം ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു അധ്യക്ഷയായി.  കാർഡ് ബാങ്ക് ഡയറക്‌ടർ എൻ അനിൽകുമാറിനെ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ ടി റെജി ആദരിച്ചു. എംടിഎസ്ഇ 10–-ാം റാങ്ക് ജേതാവ്‌ രഘുനന്ദനെ അനുമോദിച്ചു. എം ചന്ദ്ര, സി ഡി വിശ്വനാഥൻ, സിന്ധു രാജീവ്, എസ് ടി റെജി, വിഷ്‌ണു വട്ടച്ചിറ, ഷമീർ, തോമസ്, ബി രാധാകൃഷ്‌ണൻ, മീനു, പ്രധാനാധ്യാപിക എം പി സലില, ബെൻസ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News