പൈപ്പ് മാറ്റൽ പുനരാരംഭിച്ചു



തകഴി ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ തകഴിയിലെ പൈപ്പ് മാറ്റൽ പണികൾ പുനരാരംഭിച്ചു. കേളമംഗലംമുതൽ തകഴി റെയിവേ ക്രോസ്‌വരെ 1.5 കിലോമീറ്റർ ഭാഗത്തെ പൈപ്പ് മാറ്റിയാണ് പുതിയവ സ്ഥാപിക്കേണ്ടത്.   ഫെബ്രുവരിയിൽ ഒന്നാംഘട്ടം തുടങ്ങി പൂർത്തിയാക്കിയിരുന്നു. മെയിൽ രണ്ടാംഘട്ടം ആരംഭിച്ചെങ്കിലും ഇടയ്‌ക്ക് നിർത്തേണ്ടിവന്നു. തകഴി ഫെഡറൽ ബാങ്കിന് സമീപത്തുനിന്നാണ് നിർമാണം പുനരാരംഭിച്ചത്. സെപ്‌തംബർ അഞ്ചിനകം ബാക്കി 700 മീറ്റർ ഭാഗത്തെ പൈപ്പ് മാറ്റിസ്ഥാപിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.  പദ്ധതി ആരംഭിച്ചശേഷം എഴുപതിലധികം തവണയാണ് തകഴിയിൽ വിവിധ ഇടങ്ങളിലായി പൈപ്പിന് ചോർച്ചയുണ്ടായത്. പുതിയ പൈപ്പ് സ്ഥാപിക്കൽ നടന്നിട്ടില്ല. റോഡ് കുഴിക്കാൻ തുടങ്ങിയെങ്കിലും ഇടക്ക് ചെറിയ ചോർച്ചയുണ്ടായതിനാൽ പണികൾ നീണ്ടു. Read on deshabhimani.com

Related News