കുട്ടനാട്ടിൽ ജലനിരപ്പ്‌ താഴുന്നു

എ സി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചപ്പോൾ


മങ്കൊമ്പ് കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതും തണ്ണീർമുക്കം, തോട്ടപ്പള്ളി സ്‌പിൽവേ വഴി നല്ല രീതിയിൽ വെള്ളം ഒഴുകാൻ തുടങ്ങിയതോടെയും കുട്ടനാട്ടിൽ ജലനിരപ്പ്‌ താഴ്‌ന്നുതുടങ്ങി.   എന്നാൽ തിങ്കളാഴ്‌ച പത്തനംതിട്ട ജില്ലയിലെ കക്കി ഡാം  തുറന്നതിനാൽ ഈ വെള്ളം ചൊവ്വാഴ്‌ചയോടെ കുട്ടനാട്ടിൽ എത്തും. ഇതോടെ ജലനിരപ്പ്‌ വീണ്ടും ഉയരുമോ എന്ന ആശങ്കയുണ്ട്.  ഇപ്പോഴും താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്.  ജനജീവിതം ഇപ്പോഴും സാധാരണനിലയിലായില്ല. എ സി റോഡ് ഉൾപ്പെടെ എല്ലാം റോഡുകളും വെള്ളത്തിലാണ്. ജലനിരപ്പ്‌ താഴ്‌ന്നതിനാൽ എ സി റോഡിൽ ഗതാഗതം വീണ്ടും ആരംഭിച്ചു. ദുരിതാശ്വാസക്യാമ്പുകൾ എല്ലാം തുടരുകയാണ്. ഭൂരിഭാഗം സ്‌കൂൾ പരിസരങ്ങളും വെള്ളത്തിൽ തന്നെയാണ്. ആറുകളിലേയും തോടുകളിലേയും വെള്ളം ഇറങ്ങുന്ന വേഗത്തിൽ പാടശേഖരത്തിനുള്ളിലെ വെള്ളം ഇറങ്ങില്ല. പാടശേഖരത്തിനുള്ളിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്. ഇവരുടെ ദുരിതം മാറണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരും. Read on deshabhimani.com

Related News