എം എം ആന്റണി അനുസ്‌മരണം ഇന്ന്



മങ്കൊമ്പ്  സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം, തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌, കെഎസ്‌കെടിയു  സംസ്ഥാന കമ്മിറ്റിയംഗം, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച  എം എം ആന്റണിയുടെ 14-ാം  അനുസ്‌മരണ സമ്മേളനം ചൊവ്വാഴ്‌ച സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി സംഘടിപ്പിക്കും. രാവിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്ക് ശേഷം  അനുസ്‌മരണ സമ്മേളനം  ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും. കെ കെ അശോകൻ, ജി ഉണ്ണിക്കൃഷ്‌ണൻ എന്നിവർ സംസാരിക്കും Read on deshabhimani.com

Related News