സിബിക്ക് പഠിക്കാം...

കാർത്തികപ്പള്ളി താലൂക്ക് പരാതി പരിഹാര അദാലത്തിൽ അമ്മയ്‍ക്കൊപ്പം എത്തിയ മുതുകുളം സ്വദേശിയായ എസ്‌ സിബി


നങ്ങ്യാർകുളങ്ങര ഭിന്നശേഷിക്കാരനായ സിബിക്ക്‌ സ്‌പെഷ്യൽ സ്‌കൂളിൽ പഠിക്കാം. താമസവും ഒരുക്കും. അദാലത്തിൽ അമ്മയ്‌ക്കൊപ്പം എത്തിയ മുതുകുളം സ്വദേശി എസ്‌ സിബിക്ക്‌ കായംകുളം മിസ്‌പാ സ്‌പെഷ്യൽ സ്‌കൂളിൽ താമസസൗകര്യത്തോടെയാണ്‌ പഠിക്കാൻ സൗകര്യം ഒരുക്കിയത്.  സമൂഹികനീതി ഓഫീസർ എ ഒ അബീന് മന്ത്രി നിർദേശം നൽകുകയായിരുന്നു. 35 വയസുള്ള സിബി അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. മരുന്നുകൾക്കായി മാസം 4000 രൂപയോളം ചെലവുണ്ട്. കുടുംബപെൻഷൻ മാത്രമാണ് ഏകവരുമാനം. പുതിയ സഹപാഠികളോടൊപ്പം അറിവിന്റെ ലോകത്തെത്തുന്നതിന്റെ  ആഹ്ലാദത്തിലാണ് സിബി.    Read on deshabhimani.com

Related News