സലീമിന്റെ ചികിത്സ മുടങ്ങില്ല

പി സലീം


നങ്ങ്യാർകുളങ്ങര പണമില്ലാത്തതിനാൽ സലീമിന്റെ ചികിത്സ മുടങ്ങില്ല. കൈത്താങ്ങായി സർക്കാർ. പാൻക്രിയാസ് അർബുദ ബാധിതനായ ഹരിപ്പാട് കുമാരപുരം സ്വദേശി പി സലീമിന്‌ മുൻഗണനാ റേഷൻകാർഡിനൊപ്പം ക്ഷേമപെൻഷനും അനുവദിച്ചു. സലീമിന്‌ തിരുവനന്തപുരം ആർസിസിയിൽ രണ്ടാഴ്ച കൂടുമ്പോൾ കീമോ ചെയ്യണം. കാരുണ്യ പദ്ധതിയിൽ ഇതിനോടകം 15 കീമോ കഴിഞ്ഞു. പദ്ധതിയുടെ പരിധി തീർന്നതിനാൽ ചികിത്സ മുടങ്ങുമെന്ന അവസ്ഥ. ഒറ്റത്തവണ കീമോയ്ക്കും മരുന്നിനും മാത്രം 18,000 രൂപവേണം. ബിപിഎൽ റേഷൻ കാർഡ് ലഭിച്ചാൽ ഇളവുലഭിക്കും.    സലീമിന്റെ അവസ്ഥ അദാലത്തിൽ കേട്ട് പ്രത്യേക പരിഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി റേഷൻ കാർഡും ക്ഷേമപെൻഷനും അനുവദിക്കാൻ മന്ത്രി പി പ്രസാദ്‌ നിർദ്ദേശിക്കുകയായിരുന്നു. ആർസിസിയിലെ ഡോക്‌ടർമാരെ ഫോണിൽ വിളിച്ച മന്ത്രി സൗജന്യചികിത്സയും ഭക്ഷണവും താമസവും ഒരുക്കി.      പ്രവാസിയായിരുന്ന സലിം ഒമ്പത് വർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്.  ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സലീമിന്റെ കുടുംബം.   Read on deshabhimani.com

Related News