മത്സ്യത്തൊഴിലാളി കുടുംബത്തിന് 
ധനസഹായം കൈമാറി

മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളി സന്തോഷിന്റെ കുടുംബത്തിന് എച്ച് സലാം എംഎല്‍എ സഹായധനം കൈമാറുന്നു


അമ്പലപ്പുഴ ജോലിക്കിടെ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് സഹായധനം കൈമാറി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ സന്തോഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നൽകിയത്. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ഇൻഷുറൻസ് തുകയാണ് നൽകിയത്. മരിച്ച മത്സ്യത്തൊഴിലാളി കാക്കാഴം വെളിംപറമ്പ് വീട്ടിൽ സിദ്ധാർഥന്റെ കുടുംബത്തിന് ക്ഷേമനിധി ബോർഡ് ധനസഹായമായി 50,000 രൂപയും നൽകി. എച്ച് സലാം എംഎൽഎ സഹായധനം വിതരണംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗം സി ഷാംജി, ബ്ലോക്ക്  പഞ്ചായത്തംഗങ്ങളായ ശ്രീജ രതീഷ്, അപർണ സുരേഷ്, ക്ഷേമനിധി ബോർഡ് റീജണൽ ഓഫീസർ വി അനിത, ജൂനിയർ എക്‌സിക്യൂട്ടീവ് എ അനീഷ് മോൻ, ഫിഷറീസ് ഓഫീസർ ടി ജോൺസൺ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News