ത്രിപുരയിലെ ജനാധിപത്യക്കശാപ്പ്‌ 
അവസാനിപ്പിക്കണം: പി കെ ശ്രീമതി



ആലപ്പുഴ  ഭരണഘടനാ സ്ഥാപനങ്ങളെ കൂട്ടുപിടിച്ച്‌ ത്രിപുരയിൽ സംഘപരിവാർ നടത്തുന്ന ജനാധിപത്യക്കശാപ്പ്‌ കേന്ദ്രം അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി. പാർടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ത്രിപുര ഐക്യദാർഢ്യ സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.     തെരഞ്ഞെടുപ്പ്‌ കമീഷനെയും നീതിന്യായ സംവിധാനങ്ങളെയും പട്ടാളത്തെയും കൂട്ടുപിടിച്ചാണ്‌ ത്രിപുരയിലെ ജനാധിപത്യക്കശാപ്പ്‌ . ത്രീവ്രവാദിസംഘടനകളെ കൂട്ടുപിടിച്ചും മതസ്‌പർധ വളർത്തിയുമാണ്‌ സിപിഐ എമ്മിനെക്കാളും കേവലം രണ്ടുശതമാനം വോട്ട്‌മാത്രം കൂടുതൽനേടി ബിജെപി അധികാരം പിടിച്ചത്‌. പിന്നീട്‌ ത്രിപുര അതുവരെ കാണാത്ത മനുഷ്യത്വവിരുദ്ധ സമീപനമാണ്‌ സംഘപരിവാർ സ്വീകരിച്ചത്‌. തെരഞ്ഞെടുപ്പ്‌ കമീഷനെ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌ ശ്രമം. പരാതി നൽകിയിട്ടും അന്വേഷിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ തയാറായില്ല.     നാലുവർഷത്തെ ബിജെപി ഭരണത്തിനിടെ ഒരുസ്‌ത്രീ അടക്കം 24 സിപിഐ എം പ്രവർത്തകരെ ആർഎസ്‌എസുകാർ കൊന്നു. 2500 വീട്‌ കൊള്ളയടിച്ച ആർഎസ്‌എസ്‌ മത്സ്യവളർത്തൽ കുളങ്ങളിൽ വിഷവും കലർത്തിയെന്ന്‌ പി കെ ശ്രീമതി പറഞ്ഞു.    Read on deshabhimani.com

Related News