ന്നാ, വാഗമണ്‍ 
പരുന്തുംപാറ പോയാലോ...



ആലപ്പുഴ മലക്കപ്പാറ, അരിപ്പ യാത്രകൾ സൂപ്പർഹിറ്റായതിന് പിന്നാലെ ആലപ്പുഴ കെഎസ്ആർടിസി വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്ര ഒരുക്കുന്നു. ലോകത്തിലെ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ 10 വിനോദകേന്ദ്രങ്ങളിലൊന്നാണ് വാഗമൺ. പൊതുവേ തണുപ്പൻ കാലാവസ്ഥയുള്ള വാഗമണിൽ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ എന്നിവ വാഗമൺ കാഴ്‌ചകളാണ്. മൊട്ടക്കുന്നുകളും പൈൻ മരക്കാടുകളും വാഗമണിന്റെ മാറ്റുകൂട്ടുന്നു. പരുന്തുംപാറയിലെത്തിയാൽ സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാം. നിബിഡവനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ സ്വദേശീയ സഞ്ചാരികളേറെ എത്തുന്നുണ്ടിവിടെ. 19 മുതലാണ് യാത്ര. 450 രൂപയാണ് ഒരാൾക്ക് നിരക്ക്. ഭക്ഷണം, എൻട്രി ഫീസ് എന്നിവയൊഴികെയാണിത്.  രാവിലെ ആറിന് പുറപ്പെട്ട് ഈരാറ്റുപേട്ട അരുവിത്തറ പള്ളി, വാഗമൺ വ്യൂ പോയിന്റ്, വാഗമൺ കുരിശുമല, വാഗമൺ മെഡോസ് (ഷൂട്ടിങ് പോയിന്റ്, മൊട്ടക്കുന്നുകൾ), സൂയിസൈഡ് പോയിന്റ്, തടാകം. ഉച്ചഭക്ഷണത്തിനുശേഷം ഏലപ്പാറ തേയില പ്ലാന്റേഷൻ, കുട്ടിക്കാനം പൈൻ ഫോറസ്‌റ്റ്‌ വിസിറ്റ്, പരുന്തുംപാറ, കുട്ടിക്കാനം വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ കറങ്ങി തിരികെ രാത്രി ഒമ്പതോടെ ആലപ്പുഴയിലെത്തും. അപ്പോ പോയാലോ !.. Read on deshabhimani.com

Related News