കയര്‍: അടിയന്തര നടപടി – കെ കെ ഗണേശന്‍

കയർ സംഘങ്ങൾ, സി വി സി എസ്,മറ്റ്സ് ആന്‍ഡ് മീറ്റിംഗ്സ് സഹകരണ സംഘം സെക്രട്ടറി - പ്രസിഡന്റ്മാരുടെ യോഗം കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  കയർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും ആലപ്പുഴ നോർത്ത്–സൗത്ത് കയർ പ്രോജക്‌ടിന്റെയും നേതൃത്വത്തിൽ കയർസംഘം സെക്രട്ടറി/പ്രസിഡന്റുമാരുടെ യോഗം കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ ഉദ്‌ഘാടനംചെയ്‌തു. കയർമേഖല നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും ക്ഷേമനിധി ബോർഡും സർക്കാരും പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കുകയാണ്‌. കയർസംഘങ്ങളിൽ കെട്ടിക്കിടിക്കുന്ന കയറും കയറുൽപ്പന്നങ്ങളും വിറ്റഴിക്കുന്നതിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകാൻ കേന്ദ്രങ്ങളിൽ സമ്മർദം ചെലുത്തും.  ബോർഡിൽ ഇനിയും രജിസ്‌റ്റർ ചെയ്യാത്ത സംഘങ്ങൾ അടിയന്തരമായി രജിസ്‌റ്റർ ചെയ്യണമെന്നും ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി കൊടുത്തുതീർക്കാൻ ബോർഡ് പരിശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം മഞ്‌ജു, കയർ പ്രോജക്‌ട്‌ ഓഫീസർ (എആർ) തോമസ് ചാക്കോ, ജില്ലാ ഓഫീസർ ജോജിച്ചൻ സി പൂണിയിൽ, കയർ ഇൻസ്‌പെക്‌ടർ നാസ് മുഹമ്മദ്, ഷജീർമോൻ, കെ ജെ പ്രീത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News