ആഫ്രിക്കൻ ഒച്ചിനെത്തേടി 
ഫ്രഞ്ച്‌ ചാനൽസംഘം

ഫ്രഞ്ച്‌ ചാനൽസംഘം ചേർത്തലയിൽ ചിത്രീകരണത്തിൽ


ചേർത്തല പച്ചപ്പ്‌ തിന്നുതീർക്കുന്ന ആഫ്രിക്കൻ ഒച്ചിന്റെ ജീവിതക്രമവും അവയെ പ്രതിരോധിക്കുന്നതും വിഷയമാക്കിയ ഡോക്യുമെന്ററി ചിത്രീകരണത്തിന്‌ ഫ്രഞ്ച്‌ ടെലിവിഷൻ ചാനൽസംഘം ചേർത്തലയിൽ എത്തി. ‘ഫ്രഞ്ച്‌ ടിവി ’യുടെ ബ്യൂറോ ചീഫ് ആൻടോണീസ്, ക്യാമറാവുമൺ മവീസ് എന്നിവരാണ് രണ്ട് ദിവസം ചേർത്തലയും പരിസരപ്രദേശങ്ങളും സന്ദർശിച്ച്‌ പഠനവും ചിത്രീകരണവും നടത്തിയത്.  2.30 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് തയ്യാറാക്കുക. ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായ പ്രദേശമായതിനാലാണ്‌  ഇവർ ചേർത്തല താലൂക്കിനെ തെരഞ്ഞെടുത്തത്‌. ചേർത്തല നഗരസഭ തിങ്കളാഴ്‌ച ടൗൺഹാളിൽ സംഘടിപ്പിച്ച ആഫ്രിക്കൻ ഒച്ച് നശീകരണം സംബന്ധിച്ച ബോധവൽക്കരണ പരിപാടിയും സംഘം ചിത്രീകരിച്ചു.  തൃശൂർ ബനാന റിസർച്ച് സെന്ററിലെ ശാസ്‌ത്രജ്ഞൻ ഡോ. ഗവാൻ രാകേഷ് നടത്തിയ ക്ലാസും ചിത്രീകരണത്തിന്റെ ഭാഗമായി.  നഗരസഭാ കൗൺസിലർ എം ജയശങ്കറിന്റെ വീട്ടിൽ ഒച്ചിനെ കെണിയിൽ പിടിക്കുന്നതും നശിപ്പിക്കുന്നതും ചിത്രീകരിച്ചാണ് സംഘം മടങ്ങിയത്.  ഞായറാഴ്‌ച മുഹമ്മ പഞ്ചായത്ത്‌ 12–-ാം വാർഡിൽ എത്തിയ സംഘം ഒച്ചിന്റെ ജീവിതക്രമം ചിത്രീകരിച്ചിരുന്നു. കേരളത്തിലെ കോ–-ഓർഡിനേറ്റർ ജുഹാൻ സാമുവൽ ഒപ്പമുണ്ടായിരുന്നു.   Read on deshabhimani.com

Related News