ഭാരവാഹനങ്ങൾ പാരയായി എസി റോഡിൽ കുരുക്ക്



  മങ്കൊമ്പ്  വലിയ ടിപ്പറുകളും ടോറസുകളും ദീർഘദൂര ചരക്കുവാഹനങ്ങളും നിയന്ത്രണം ലംഘിച്ച്‌ വരുന്നത് എസി റോഡിൽ യാത്രാ തടസത്തിനിടയാക്കുന്നു. ആലപ്പുഴ–- ചങ്ങനാശേരി റോഡ് നിർമാണത്തിന്‌  കിടങ്ങറ ബസാർ പാലം പൊളിക്കുന്നതിന്‌ മുന്നോടിയായി സ്‌കൂൾബസുകൾക്കും  കെഎസ്ആർടിസി ബസുകൾക്കും ആംബുലൻസുകൾക്കും  പോകുന്നതിനാണ്‌  താൽക്കാലിക പാലം നിർമിച്ചത്‌. നിയന്ത്രണം ലംഘിച്ച്‌ വലിയ ടിപ്പറുകളും ടോറസുകളും കൂട്ടമായി ഇതിലൂടെ വരുന്നതിനാൽ റോഡിൽ വലിയ ഗതാഗതക്കുരുക്കാണ്‌.   വ്യാഴം രാവിലെയുണ്ടായ ഗതാഗതക്കുരുക്കിൽ പ്രദേശവാസികളും രോഗികളും ഉൾപ്പടെ ഏറെനേരം അകപ്പെട്ടു. 50 മിനിറ്റോളം നീണ്ട വാഹനക്കുരുക്ക് കിടങ്ങറയിലെ പ്രദേശവാസികളും നിർമാണ കമ്പനിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് ഒഴിവാക്കിയത്. ചരക്കുവാഹനങ്ങൾക്ക് എ സി റോഡിൽ പ്രവേശനനിയന്ത്രണം ഏർപ്പെടുത്തി കലക്‌ടറുടെ ഉത്തരവുണ്ടെങ്കിലും വലിയ ടിപ്പറുകളും ടോറസുകളും ദീർഘദൂര ചരക്കുവാഹനങ്ങളും ഇതുലംഘിച്ച്‌ എ സി റോഡിലൂടെ വരുന്നുണ്ട്‌.   പരസ്യമായി നിയമംലംഘിക്കുന്ന ഈ വാഹനങ്ങൾ  നിയമാനുസൃതമായതിൽ കൂടുതൽ ഭാരം കയറ്റിയാണ് പോകുന്നത്‌.  അമിതമായി ഭാരംകയറ്റിയ വാഹനങ്ങൾക്കും മറ്റ്‌ ഭാരവാഹനങ്ങൾക്കും പോകാവുന്ന രീതിയിലല്ല കനാലിലൂടെ താൽക്കാലിക പാത നിർമിച്ചത്‌.    Read on deshabhimani.com

Related News