കൂട്ടുംവാതുക്കൽക്കടവ് പാലം പ്രകാശപൂരിതമാകും

കൂട്ടുംവാതുക്കൽക്കടവ് പാലം


കായംകുളം  കൂട്ടുംവാതുക്കൽക്കടവ് പാലം പ്രകാശപൂരിതമാകുന്നു. 75.5 ലക്ഷം രൂപ വിനിയോഗിച്ച് പാലം വൈദ്യുതീകരിച്ച് മനോഹരമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.  പാലത്തിൽ സ്ഥാപിച്ച അഞ്ച്‌ ആർച്ചുകളിൽ നാൽപ്പതോളം വ്യത്യസ്‌തങ്ങളായ കളർ ഹസാഡ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. കൂടാതെ ശക്തമായ മഴയുണ്ടായാലും കത്തുന്ന നിലയിലുള്ള ഇരുപത്തഞ്ചോളം സോളാർ ഹൈബ്രിഡ് സ്ട്രീറ്റ് ലൈറ്റുകളും രണ്ട്‌ മിനിമാസ്‌റ്റ്‌ ലൈറ്റും പാലത്തിൽ സ്ഥാപിക്കും.  പിഡബ്ല്യുഡി ഇലക്‌ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വൈദ്യുതീകരണം നടക്കുന്നത്. നവംബർ പതിനഞ്ചോടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പാലം പ്രകാശപൂരിതമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 40 കോടി രൂപ വിനിയോഗിച്ചാണ് ദേവികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകെയായി കൂട്ടുംവാതുക്കൽക്കടവ് പാലം നിർമിച്ചത്. Read on deshabhimani.com

Related News